
newsdesk
സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഇന്ന് മുതൽ അഞ്ചുദിവസത്തേക്ക് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇല്ല. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടി മിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. ഇന്നലെ ഉൾപ്പടെ കേരളത്തിൽ ശക്തമായ മഴയായിരുന്നു. ഇന്നലെ വൈകീട്ട് തലസ്ഥാന ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ പലഭാഗങ്ങളിൽ വലിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പെയ്തത്.
വിവിധ ജില്ലകളിൽ വിവിധ മഴമുന്നറിയിപ്പുകളും നിലനിന്നിരുന്നു. എന്നാൽ ഇനി താത്കാലിക ആശ്വാസമാകും എന്നാണ് കരുതേണ്ടുന്നത്. പക്ഷം മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ഇനി സംസ്ഥാനത്ത് ചൂട് കൂടുമോ എന്ന ആശങ്കയും ഉണ്ട്. പകൽ സമയങ്ങളിലെല്ലാം കേരളത്തിൽ കഠിനമായ ചൂടുമാണ്.