
Report: News Desk
മലപ്പുറം: കൽപ്പകഞ്ചേരിയിൽ 14 കാരിയെ ലഹരി മരുന്നിന് അടിമയാക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കിയ ശേഷം തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. ആദ്യം പ്രധാനപ്രതി പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് കുട്ടിക്ക് കഞ്ചാവും ഹാഷിഷ് ഓയിലും ഉൾപ്പെടെയുള്ള ലഹരികൾ നൽകുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
ലഹരിക്ക് അടിമപ്പെട്ടതോടെയാണ് കുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് ഭീഷണിപ്പെടുത്തി സുഹൃത്തുക്കൾക്കും പെൺകുട്ടിയെ കാഴ്ചവെച്ചു. പീഡനം സഹിക്ക വയ്യാതെയായപ്പോൾ പെൺകുട്ടി ഈ വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു.പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽവെച്ചും പീഡിപ്പിക്കുകയും ലഹരിമരുന്ന് നൽകുകയും ചെയ്തിരുന്നതായാണ് വിവരം. സംഭവത്തിൽ പോലീസ് ഏഴ് പേരെ പ്രതിചേർത്തിട്ടുണ്ട്. ബാക്കി അഞ്ച് പ്രതികൾക്ക് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്