
എറണാകുളത്തെ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ കരുണാലയത്തില്‍ മരിച്ച അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മരിച്ച ആനി ആന്‍റണിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുവര്‍ഷമായി കരുണാലയത്തിലെ അന്തേവാസിയായിരുന്നു . കിടപ്പ് രോഗിയായിരുന്ന ആനി കടുത്ത പ്രമേഹ ബാധിതയായിരുന്നു.മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കരുണാലയം കൊവിഡ് ക്ലോസ് കസ്റ്ററാക്കിയത്.കരുണാലയത്തിലെ 140 പേരില്‍ 43 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്നാണ് കണക്കുകള്‍.