
Report: Web Desk
ലക്ഷദ്വീപിലേയ്ക്ക് കഞ്ചാവ് കടത്തിയ പട്ടാളക്കാരന് പിടിയില്.ലക്ഷദ്വീപ് കടമത്ത് സ്വദേശി അബ്ദുള് നാസിബാണ് പിടിയിലായത്. ഇയാള് മദ്രാസ് റെജിമെന്റില് പട്ടാളക്കാരനായിരുന്നു.
രണ്ടര കിലോ കഞ്ചാവുമായാണ് അബ്ദുള് നാസിബിനെ ഹാര്ബര് പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ച് നാളുകളായി താന് ലീവിലാണെന്ന് ഇയാള് പൊലീസുകാരെ അറിയിച്ചു.കൊച്ചിയില് നിന്ന് പാഴ്സലായി കഞ്ചാവ് ലക്ഷദ്വീപിലേയ്ക്ക് കടത്താന് ശ്രമിച്ച കേസിലാണ് ഇയാള് പിടിയിലായത്.
മുൻപും പാഴ്സലില് നിന്ന് കഞ്ചാവ് പിടികൂടിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള് പിടിയിലായത്. ലക്ഷദ്വീപില് എത്തിച്ച് നാല് ഇരട്ടി തുകയ്ക്കാണ് കഞ്ചാവ് വില്പന നടത്തിയത്.