
Report: Web Desk
മലപ്പുറം :എം പി രാഹുൽ ഗാന്ധി ഇന്ന് കേരത്തിലെത്തും. എട്ട് മാസങ്ങൾക്ക് ശേഷമാണ് എം പി നാട്ടിലേക്ക് എത്തുന്നത്.11:30ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽഗാന്ധിയെ സ്വീകരിക്കാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഫ് കൺവീനർ എംഎം ഹസൻ എന്നിവർ എത്തും.കരിപ്പൂരിൽ നിന്ന് മലപ്പുറത്തേക്ക് 12:30ന് എത്തിച്ചേരും.ശേഷം ജില്ലാ കളക്ട്ട്റേറ്റിൽ കോവിഡ് അവലോകനത്തിൽ പങ്കെടുത്തതിനുശേഷം പ്രളയത്തിൽ മാതാപിതാക്കളും സഹോദരങ്ങളും വീടും നഷ്ട്ടപ്പെട്ട കാർത്തികക്കും കാവ്യക്കും വീടിന്റ താക്കോൽ കൈമാറും.എട്ട് ലക്ഷം ചിലവിട്ടാണ് രാഹുൽ ഗാന്ധി ഈ വീട് നിർമ്മിച്ചത്.ഉരുൾപൊട്ടലിൽ അമ്മയും മുത്തശ്ശനും മൂന്ന് സഹോദരങ്ങളും നഷ്ട്ടപ്പെട്ട് അനാഥരായ കവളപ്പാറയിലെ ആദിവാസി കോളനിയിലെ കുട്ടികളാണ് ഇവർ. അപകടത്തിൽ നിന്ന് പെൺകുട്ടികൾമാത്രം രക്ഷപെട്ടത് ഇവർ പഠനസ്ഥലത്ത് ആയതു കൊണ്ടായിരിന്നു.