ക​ണ്ടെ​യ്ന്‌മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോലീ​സ്

കോ​ഴി​ക്കോ​ട്: കോ​വി​ഡ് സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. രോ​ഗവ്യാ​പ​നം ത​ട​യു​ക​യെ​ന്ന​ത് പ്ര​ധാ​ന ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് ഡി​സി​പി സു​ജി​ത്ത് ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. സി​റ്റി പോ​ലീ​സി​ന് കീ​ഴി​ല്‍ നി​ല​വി​ല്‍ 36 ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ണു​ള്ള​ത്.ഇ​തി​ല്‍ 26ഉം കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ്. ഇ​വി​ടെനി​ന്നു​ള്ള​വ​ര്‍​ക്ക് പു​റ​ത്തേ​ക്കും പു​റ​മേനി​ന്നു​ള്ള​വ​ര്‍​ക്ക് അ​ക​ത്തേ​ക്ക​മു​ള്ള പ്ര​വേ​ശ​നം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. പോ​ലീ​സി​നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ആ​വ​ശ്യ​മെ​ന്ന് തോ​ന്നു​ന്ന ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മേ പു​റ​ത്തേ​ക്കും അ​ക​ത്തേ​ക്കു​മു​ള്ള പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ളും പൂ​ര്‍​ണ​മാ​യും വി​ല​ക്കാ​ന്‍ ഡി​സി​പി പോ​ലീ​സു​കാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

നി​യ​മം​ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഡി​സി​പി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും വേ​ണ്ടെ​ന്നാ​ണ് പോ​ലീ​സി​നു​ള്ള നി​ര്‍​ദേ​ശം. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്നു​ണ്ടോ​യെ​ന്നും ഡി​സി​പി നി​രീ​ക്ഷി​ക്കും. ഓ​രോ ദി​വ​സ​വും രാ​വി​ലെ​യും വൈ​കി​ട്ടു​മാ​യി നേ​രി​ട്ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യും. പ​ല ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ളി​ലും കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​യി​ട്ടാ​ണ് മ​റ്റു​ള്ള​വ​ര്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ എ​ല്ലാ പോ​ലീ​സു​കാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ഇ​തി​നു പു​റ​മേ ലോ​ക്ക്ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന​തും പ​രി​ശോ​ധി​ക്കാ​ന്‍ ഡി​സി​പി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​നു​വ​ദ​നീ​യ​മാ​യ സ​മ​യം ക​ഴി​ഞ്ഞും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ള്‍, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ക​ട​ക​ള്‍, മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ര്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ള്‍ എ​ന്നീ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഓ​രോ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മാ​ളു​ക​ള്‍, ക​ട​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​യ​റി പ​രി​ശോ​ധി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​നും അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ എ​സ്എ​ച്ച്ഒ മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

error: Content is protected !!