ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരം

കോട്ടയം: ആന്‍റിജൻ പരിശോധനയില്‍ 45 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇവിടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി രോഗപരിശോധന നടത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചു. ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച നടത്തിയ ആന്‍റിജൻ പരിശോധനാ ഫലത്തിലാണ് 45 പേർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്.

65 പേർക്കാണ് ആകെ പരിശോധന നടത്തിയത്. ഇതിൽ 45 പേർക്കും രോഗം കണ്ടെത്തിയതോടെ ഏറ്റുമാനൂർ പ്രത്യേക ക്ലസ്റ്ററായി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുകയായിരുന്നു. ഇവിടെ സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് മേഖലകളില്‍നിന്ന് വ്യത്യസ്തമായി ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ രോഗം സ്ഥീരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലാത്തതിനാല്‍ പ്രത്യേക ജാഗ്രത അനിവാര്യമാണ്.ആവശ്യമെങ്കിൽ മേഖലയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

error: Content is protected !!