കാസര്‍കോട് പതിനാറുകാരിക്ക് പീഡനം

കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛനടക്കം നാല് പേർ പിടിയില്‍. മദ്രസാ അധ്യാപകനായ അച്ഛന്‍ കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മറ്റ് മൂന്നുപേർ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്.പീഡന വിവരം അമ്മയക്ക് അറിയാമായിരുന്നു എന്ന് കുട്ടി മൊഴി നൽകി . ഇവരെയും പ്രതി ചേര്‍ത്തേക്കും. കുട്ടിയുടെ ഗര്‍ഭം ഒരുതവണ അലസിപ്പിച്ചിരുന്നത് കുട്ടിയുടെ അമ്മാവന്‍ അറിയുമായിരുന്നതിനാൽ . ഇയാളാണ് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ അമ്മാവന്‍റെ സംരക്ഷണയിലാണ് കുട്ടി . കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. തുടര്‍ന്ന് ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റിന് മുമ്പില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.

error: Content is protected !!
%d bloggers like this: