തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്ത്രവ്യാപാര ശാലകളായ പോത്തീസിന്‍റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‍സിന്‍റെയും ലൈസൻസ് റദ്ദാക്കി.തിരുവനന്തപുരം നഗരത്തിലെ എം ജി റോഡിലാണ് പോത്തീസ് സൂപ്പർ സ്റ്റോഴ്സ് പ്രവർത്തിക്കുന്നത്.അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്സ് പ്രവർത്തിക്കുന്നത്. കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങൾക്കുമെതിരെ കോർപ്പറേഷൻ കടുത്ത നടപടി സ്വീകരിച്ചത്. നേരത്തേ അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻ വ്യാപാരശാലയിലെ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു.