
Web Desk
കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്ക് വായ്പ തിരിച്ചടവിന് നൽകിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മൊറട്ടോറിയം കാലത്ത് പൂര്‍ണ പലിശ ഇളവ് നല്‍കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വായ്പ കാലാവധി നീട്ടുന്നതും ഒരു തരത്തിലും സാധ്യമല്ല.സർക്കാരിന്റെ സാമ്പത്തിക കാര്യങ്ങളിലും നയപരമായ തീരുമാനങ്ങളിലും കോടതി ഇടപെടുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ബാങ്ക് വായപ്കൾക്ക് പിഴപ്പലിശ ഏർപ്പെടുത്തിയ നടപടി അംഗീകരിക്കാൻ കഴില്ലെന്നും അപ്രകാരം ബാങ്കുകൾ ചെയ്തിട്ടുണ്ടെങ്കിൽ ആ പണം തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു.