യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

Web Desk

കര്‍ണാടക സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നൊട്ടാരയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് കര്‍ണാടക എഡിജിപി അറിയിച്ചു. സുള്ള്യ സ്വദേശികളായ ഇവര്‍ കാസര്‍കോട് നിന്നാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ കാസര്‍കോട് ഒളിവിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. കേസിലെ മുഖ്യപ്രതികളാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഇതുവരെ 10 പേര്‍ പിടിയിലായിട്ടുണ്ട്.

കൊലപാതകത്തിലും അതിന്റെ ഗൂഢാലോചനയിലും പങ്കാളികളായ എല്ലാവരെയും തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച പ്രവര്‍ത്തകായ പ്രവീണ്‍ നെട്ടാരു ജൂലൈ 26 നാണ് കൊല്ലപ്പെടുന്നത്.

error: Content is protected !!