
newsdesk
കോഴിക്കോട് : കല്ലായ് പൊക്കാവ് നീന്തൽ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു കല്ലായി സ്റ്റാർ ടൈൽസ് കമ്പനിക്ക് സമീപത്തുള്ള പൊക്കാവ് നീന്തൽ കുളത്തിൽ ഇന്ന് രാവിലെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ കാപ്പാട് ‘സൈൻ’ വീട്ടിൽ അഹമ്മദ് റബ്ബ (18) ആണ് മുങ്ങി മരിച്ചത്. കുളിക്കുന്നതിനിടയിൽ മുങ്ങി താഴുകയായിരുന്നു.
ഉടനെ എത്തിയ മീഞ്ചന്ത ഫയർ ഫോഴ്സ് സ്കൂബ ടീമും നാട്ടുകാരും മുങ്ങിയെടുത്തു സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാപ്പാട് പാടത്തൊടി ഉമ്മർ കോയയുടെയും കാരാട്ട് ഹസ്രത്തിൻ്റെയും മകനാണ്.