
Web Desk
കൊല്ലം ഭരണിക്കാവിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പോരുവഴി സ്വദേശി നിസാമാണ് മരിച്ചത്. റോഡിൽ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് വാഹനങ്ങൾ കയറിയിറങ്ങി. നിസാമിനെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർ തയാറായില്ലെന്ന ആരോപണം ഉയരുന്നുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിസാം മദ്യലഹരിയിലായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വഴിയിൽ വീണുപോകുകയും അതിനുശേഷം വന്ന രണ്ടു കാറുകൾ ഇയാളുടെ ശരീരത്തിലൂടെ കയറുകയായിരുന്നു. സമീപത്തായിയുള്ള ബാറിലെ സെക്യൂരിറ്റി ജീവനക്കാരാരുമായി ഇയാൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ശേഷം റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു നിസാമിന് അപകടം സംഭവിക്കുന്നത്.
കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാർ ആ സമയത്ത് നിസാമിനെ രക്ഷിക്കാനായി ശ്രമിച്ചില്ലെന്ന ആരോപണം ഉയരുന്നുണ്ട്. വാഹനാപകടം നേരിട്ട് കണ്ട സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ആദ്യഘത്തിൽ സ്തംഭിച്ച് നിൽക്കുന്നത് സി സി ടി വി ദൃശ്യങ്ങളിൽ കാണാനാകും. സംഭവത്തിൽ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.