മുക്കം , ചാത്തമംഗലം എം. ഇ . എസ് കോളജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൽ സർഗാത്മകതയും കാലവും എന്ന വിഷയത്തിൽ സെമിനാർ നടത്തി

മുക്കം : കളൻതോട്, ചാത്തമംഗലം എം.ഇ എസ് കോളജ് ഓഫ് ആർട്സ് ആൻ്റ് സയൻസിലെ ഭാഷാവിഭാഗം ഭരണഭാഷാപക്ഷാചരണത്തിൻ്റെ ഭാഗമായി സർഗാത്മകതയും കാലവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഡോ. എം. എൻ കാരശ്ശേരി ഉദ്ഘാടനവും വിഷയാവതരണവും നടത്തി.

കാലത്തിനനുസരിച്ച് സർഗാത്മകതയിലും ഭാഷയിലും മാറ്റം വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കോളജ് മാനേജ്മെൻ്റ് സെക്രട്ടറി പി.പി. അബ്ദുള്ളകുട്ടി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ മാനേജ്മെൻ്റ് ചെയർമാൻ സി.ടി. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജിലെ മലയാളഗവേഷണപഠനവിഭാഗം അധ്യക്ഷൻ പ്രൊഫ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു .


വിദ്യാർത്ഥികൾ സെമിനാർ വിഷയത്തിൽ ഡോ എം.എൻ കാരശ്ശേരിയുമായി സംവദിച്ചു. മാനേജ്മെൻ്റ് അതിഥികൾക്ക് ഉപഹാര സമർപ്പണം നടത്തി. മൃദുല എം. , റീന ഗണേഷ്, എൻ.സി അബ്ദുൾ ഖാദർ, റീബ സൂസൻ ഫിലിപ്പ്, കെ.ടി മുഹമ്മദ് , ജിനോ കുര്യൻ, എം.ഇ.എസ് അലുംനി പ്രസിഡണ്ട് ജാസിൽ എം.കെ, വിദ്യാർത്ഥി പ്രതിനിധി ഫിദ ഫാത്തിമ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ മുസ്തഫ ഷമീം കെ സ്വാഗതവും മലയാളവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ വത്സമ്മ ജേക്കബ് നന്ദിയും ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!