തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് കല്ലുരുട്ടിയിലെ എസ് എം എ രോഗബാധിതരായ കുരുന്നുകൾക്ക് 10.25 ലക്ഷം നൽകി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് നേതൃത്വത്തിൽ കല്ലുരുട്ടിയിലെ എസ് എം എ ജനിതക രോഗബാധിതരായ കുരുന്നുകൾക്ക് വേണ്ടി പത്തുലക്ഷത്തി ഇരുപത്തയ്യായിരം രൂപ സ്വരൂപിച്ചു നൽകി.പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഫൊറോനാ വികാരി ഫാ. തോമസ് നാഗ പറമ്പിൽ ചികിത്സ കമ്മിറ്റി ഭാരവാഹികൾക്ക് തുക കൈമാറി.

ചികിത്സ ധന സമാഹരണം ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഇടവകാംഗങ്ങൾ എല്ലാവരും ഉദാരമായി സഹകരിച്ചാണ് ഈ തുക സമ്മാനിക്കുന്നതെന്നും കൂടുതൽ ആളുകൾക്ക് ഈ ജീവകാരുണ്യ സംരംഭത്തിൽ പങ്കുചേരാൻ സാധിക്കട്ടെ എന്നും ഫാ.തോമസ് നാഗ പറമ്പിൽ സൂചിപ്പിച്ചു.

ഫാ. സാവിയോ മലമ്പേൽ, ട്രസ്റ്റിമാരായ ബേബി ആലയ്ക്കൽ, റോബിൻസൺ കൂ ബ്ലാട്ടുകുന്നേൽ, ബെന്നി കിഴക്കേ പറമ്പിൽ, പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പിൽ അക്കൗണ്ടൻ്റ് സണ്ണി പെണ്ണാപറമ്പിൽ, ചികിത്സ ധനസഹായ കമ്മിറ്റി ഭാരവാഹികളായ ഫാ.സിബിൻ കിളിയൻ പറമ്പിൽ,ജനറൽ കൺവീനർ അനീഫ് മുഹമ്മദ്, അബീഷ് ജോസഫ്, സി.എസ് . വിഷ്ണു, ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!