
newsdesk
ക്രിസ്തുമസ് ആഘോഷങ്ങൾക്കായി വിവിധ തരം പുൽക്കൂടുകൾ ,എൽ ഇ ഡി സ്റ്റാറുകൾ ,ബൾബ് മാലകൾ എല്ലാം സ്വന്തമായി നിർമിച്ചു വിപണിയിൽ ഇറക്കി മലയോരത്തെ ഒരു വ്യാപാരി .
30 വര്ഷത്തോളമായി ഓമശ്ശേരി പെരുവല്ലിയിൽ പ്രവർത്തിക്കുന്ന കല്ലിടുക്കിൽ OKP സൂപ്പർമാർകെറ്റ് എന്ന സ്ഥാപനത്തിന്റെ ഉടമ .കല്ലിടുക്കിൽ ജിൽസൺ മൈക്കിൾ എന്ന വ്യാപാരിയാണ് ഇത്തരത്തിൽ ക്രിസ്തുമസിന് വേണ്ടി വിവിധ ഐറ്റംസുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത് .
കുട്ടികൾകൾക്ക് കയ്യിൽ വെച്ച് പൊട്ടിക്കാവുന്ന പൊല്യൂഷൻ ഇല്ലാത്ത ഇലക്ട്രിക്ക് പടക്കം , 150 ലധികം ഡിസൈനിൽ തിളങ്ങുന്ന LED സ്റ്റാറുകൾ ,മൊബൈൽ ആപ്പ് ഉപയോഗിച്ച് റീമോർട് ഉപയോഗിച്ച് നിയന്ത്രിക്കവുന്ന സ്റ്റാറുകൾ ,വ്യത്യസ്ഥ തരം ഉണ്ണീശോ സെറ്റുകൾ , മ്യൂസിക് അനുസരിച്ചു ഡാൻസ് കളിക്കുന്ന സാന്താക്ളോസ് ,
വ്യത്യസ്ത ടൈപ് പുൽക്കൂടുകൾ എന്നുവേണ്ട ക്രിസ്തുമസിന് വേണ്ട എല്ലാ അലങ്കാര ഐറ്റംസുകളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് പെരുവല്ലിയിലെ ഈ ഷോറൂമിൽ .
ഈവർഷം ഒരുപാട് വെറൈറ്റി ഐറ്റംസുകൾ വിപണിയിൽ എത്തിയിട്ടുണ്ടെന്നും തങ്ങളുടെ ഷോപ്പിൽ അതെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ഷോപ്പിൽ വരുന്ന ഉപഭോക്താക്കൾ തൃപ്തിയോടെയാണ് മടങ്ങുന്നതെന്നും ജിൽസൺ മൈക്കിൾ പറഞ്ഞു .
പെരുവല്ലി അങ്ങാടിയിലെ രണ്ടു ബിൽഡിങ്ങുകളിലായി ഏതാണ്ട് 3000 ത്തിലധികം സ്‌കൊയെർ ഫീറ്റിൽ അലങ്കരിച്ചു വെച്ചിരിക്കുന്നത് കുളിർമ്മയേകുന്ന കാഴ്ചയാണ്
സമീപ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപങ്ങളെ അപേക്ഷിച്ചു വൻ വിലക്കുറവിൽ സാധനങ്ങൾ കിട്ടുന്നത് കൊണ്ട് തങ്ങൾ സ്ഥിരമായി എവിടുന്നാണ് ഇത്തരം സാധനങ്ങൾ വാങ്ങുന്നനേതെന്നു ഉപഭോക്താക്കളും പറയുന്നു
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഉപഭോക്താക്കൾ വരുന്നുണ്ടെന്നും ഷോപ്പിൽ വരാൻ പറ്റാത്ത ഉപഭോക്താക്കൾക്കു കൊറിയർ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും ജിൽസൻ പറയുന്നു .