
NEWSDESK
മുക്കം ∙ കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡ് ചിറയിൽ ഹഫീഫ ജെബിന്റെ (20) മരണവുമായി ബന്ധപ്പെട്ടു ഭർത്താവ് മലപ്പുറം മൂർക്കനാട് സ്വദേശി ആനക്കല്ലൻ നസീലിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 7നു ഗോതമ്പ് റോഡിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ജെബിനെ കണ്ടെത്തിയിരുന്നത്. കഴിഞ്ഞ വർഷം ജൂലൈ 27 നാണ് ഇവരുടെ നികാഹ്. താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദിന്റെ നേതൃത്വത്തിലാണ് നസീലിനെ അറസ്റ്റ് ചെയ്തത്. ചിറയിൽ അബ്ദുൽ കബീറിന്റെയും സറീനയുടെയും മകളാണ് ഹഫീഫ ജെബിൻ.