
newsdesk
കുറ്റ്യാടി: കുറ്റ്യാടിയിലെ ക്യാന്‍സര്‍ രോഗിയുടെ മരണത്തില്‍ അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം. യുവതി മരിക്കാന്‍ കാരണം അക്യുപങ്ചര്‍ ചികിത്സയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കുറ്റ്യാടി അടുക്കത്ത് സ്വദേശിയായ ഹാജിറ (46) ആണ് മരണപ്പെട്ടത്.
യുവതിയെ കോഴിക്കോട്, ബംഗളുരു എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ച് ചികിത്സിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.