മുന്നറിയിപ്പുമായി കേരള പൊലീസ് ; ‘ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്’; രക്ഷാപ്രവർത്തനത്തെ ബാധിക്കും,

തിരുവനന്തപുരം: ദുരന്ത ഭൂമിയായി മാറി വയനാട്. നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണം 73 ആയി ഉയർന്നു. ഈ സാഹചര്യത്തിൽ നമ്മൾ കൂടുതൽ സുരക്ഷിതമായി ഇറക്കാനാണ് ശ്രമിക്കേണ്ടത്. അനാവശ്യമായി പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകൾ കാണാനും പകർത്താനും വേണ്ടി ആരും പോകരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കാനും യാത്രകൾക്കും മറ്റുമായി ആളുകൾ പോകുന്നത് പോലീസുകാരുടെ നിലവിലെ രക്ഷാപ്രവർത്തനത്തെ ബാധിക്കും.
വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾ പൊട്ടി വൻ ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസി​ന്റെ നിർദേശം

error: Content is protected !!