മുക്കത്ത് ജ്വല്ലറിയിൽ മോഷണം

മുക്കം : ശ്രീരാഗം ജ്വല്ലറിയിലാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ മോഷണം നടന്നത്.സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ ആളാണ് സ്വർണ്ണം മോഷ്ടിച്ചത് .മോഷ്ട്ടാവിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്.കാൽ പവനോളം തൂക്കം വരുന്ന 2 മോതിരങ്ങളാണ് മോഷ്ടിച്ചത്. ഏകദേശം 31 ആയിരം രൂപ വിലവരും.

ഉടമ സി സി ടി വി ദൃശ്യം സഹിതം മുക്കം പോലീസിൽ പരാതി ന്നൽകിയിട്ടുണ്ട്‌ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

സ്വർണം കൈക്കലാക്കിയ മോഷ്ട്ടാവ് ഉടമയുടെയും ജീവനക്കാരുടെയും ശ്രദ്ധ മാറിയ സമയത് കടയിൽ നിന്നും ഇറങ്ങി ഓടി മുക്കം പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ട കാറിൽ കയറി രക്ഷപെടുകയായിരുന്നു

error: Content is protected !!