
newsdesk
മസ്‌കറ്റ്: ഒമാനിലെ അൽ ഖൂദിൽ റോഡ് മുറിച്ചുകടക്കവെ, വാഹനമിടിച്ച് വയനാട് സ്വദേശിനി മരിച്ചു.
വയനാട് സുൽത്താൻ ബത്തേരി കുപ്പാടി ചെമ്പപള്ളി ഹംസയുടെ ഭാര്യ ആയിഷ അബൂബക്കർ (52) ആണ് മരണപ്പെട്ടത്.
ഞായറാഴ്ചയായിരുന്നു അപകടം. ഹൗസ് മെയ്ഡായി ജോലിചെയ്തു വരികയായിരുന്നു.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മയ്യത്തിന്റെ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.