
Web Desk
വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സുന്ദരപുരം സ്വദേശി ആന്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാവിക സേനാ സംഘവും ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഡാമില്‍ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകന്‍ പൂര്‍ണേഷിന്റെ മൃതദേഹം രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു.