പൊലീസ് സ്റ്റേഷനിൽ ബഹളം വെച്ച നടൻ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു;വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ ആരോപണം

newsdesk

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനായിരുന്നു നടപടി. വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ ആരോപണം.

വൈകീട്ട് 6.30ഓടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു വിനായകന്റെ പരാക്രമം. വീട്ടില്‍ ഭാര്യയുമായുള്ള ബഹളത്തിന്‍റെ പേരില്‍ വിനായകന്‍ പൊലീസിനെ വിളിച്ച് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാൻ പൊലീസ് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ വനിതാ പൊലീസിനോട് വിനായകന്‍ മോശമായി പെരുമാറി. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനിലെത്തിയ വിനായകൻ സ്റ്റേഷന്റെ പുറത്ത് വെച്ച് സിഗരറ്റ് വലിച്ചതിന് പൊലീസ് പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനില്‍ കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും വിനായകൻ ലഹരി ഉപയോഗിച്ചതിന് ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതെന്നും പൊലീസ് പറയുന്നു. സി.ഐ നോർത്ത് പൊലീസ് സ്റ്റേഷൻ ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറിയതിനടക്കമാണ് വിനായകനെതിരെ കേസ് എടുത്തത്.

error: Content is protected !!