ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; കൊയിലാണ്ടി  സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് മരിച്ചത്

newsdesk

കൊയിലാണ്ടി: കീഴ്പ്പയ്യൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീണ്‍ കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ദേശാഭിമാനിയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. ജി.വി രാജ സ്‌പോര്‍ട്ടസ് ഫോട്ടോഗ്രാഫി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ ദേശാഭിമാനി തൃശ്ശൂര്‍ യൂണിറ്റിലാണ്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതം സ്ഥിരീകരിച്ചകതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു. എന്നാൽ ഇതിനിടെ വീണ്ടും രണ്ടു തവണ ഹൃദയാഘാതമുണ്ടാവുകയും തുടർന്ന്  ഇന്ന് പുലര്‍ച്ചെ 1.05 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

error: Content is protected !!