മുക്കത്ത് വാഹനാപകടം; മുച്ചക്ര യാത്രികന് പരിക്ക്

newsdesk

മുക്കം : മുക്കത്ത് സ്വകാര്യ ബസ്സ് മുച്ചക്രവാഹനത്തിൽ ഇടിച്ചു യാത്രക്കാരന് പരിക്ക്.
ഇന്നലെ വൈകുന്നേരം 3 മണിക്കാണ് അപകടം സംഭവിച്ചത് അരീക്കോട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ് പിസി ജംഗ്ഷനിലുള്ള സിഗ്നൽ കടന്നു മുന്നോട്ടു പോകുമ്പോൾ മുച്ചക്രത്തിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മഞ്ചേരി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസിൽ ജോലിചെയ്യുന്ന കെ.പി ബാബുവിനാണ് പരിക്കേറ്റത് .

തലക്കും വാരിയെല്ലിനും പരിക്കേറ്റ ബാബുവിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സയ്ക്കായി നാടായ ഉള്യേരി മലബാർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

error: Content is protected !!