വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട യുവാവ് താമരശ്ശേരി ചുരത്തിന് മുകളിൽ നിന്നും താഴെക്ക് ചാടി.

താമരശ്ശേരി : പോലീസ് വാഹന പരിശോധനക്കിടെ കാറിൽ എത്തിയ യുവാവ് താമരശ്ശേരി ചുരം ഒൻപതാം വളവിന് മുകളിൽ നിന്നും താഴേക്ക് ചാടി.

ജില്ലാ അതിർത്തിയിൽ വൈത്തിരി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ യുവാവ് ഓടി ഒൻപതാം വളവിന് മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. യുവാവിനായി തിരച്ചിൽ തുടരുന്നു, മലപ്പുറം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി സൂചന.

പോലീസും, ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടരുന്നു.

error: Content is protected !!