
newsdesk
കോഴിക്കോട്∙ എളേറ്റിൽ വട്ടോളി തറോലിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അതിഥി തൊഴിലാളി മരിച്ചു. പഴയ വീടിന്റെ കോൺക്രീറ്റ് പൊളിച്ചു നീക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് തൊഴിലാളി അതിനടിയിൽ കുടുങ്ങുകയായിരുന്നു. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.