വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

വണ്ടിപ്പെരിയാറിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു. കേസിൽ കുറ്റവിമുക്തമാക്കപ്പെട്ട അർജുന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽ വച്ചായിരുന്നു സംഭവം. അർജുന്റെ പിതാവിൻ്റെ സഹോദരനാണ് ആക്രമിച്ചത്.

കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു പെൺകുട്ടിയുടെ കുടുംബത്തിൻറെ തീരുമാനം. ഇതേ തുടർന്നുണ്ടായ പ്രകോപനമാവാം ആക്രമണ കാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും.

ഇവർ പീരിമേട് താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ പിടികൂടുന്നതിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അധിക ദൂരം പിന്നിടാൻ സാധ്യതയില്ലെന്നാണ് നിഗമനം.

error: Content is protected !!