താമരശ്ശേരി സ്കൂളിൽ വീണ്ടും സംഘർഷം; ഇന്ന് വിദ്യാർത്ഥികളെ ആക്രമിച്ചത് പുറത്തുനിന്നും എത്തിയവർ

താമരശ്ശേരി: താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വീണ്ടും സംഘർഷം. സ്കൂളിന് സമീപത്തെ ട്യൂഷൻ സെൻ്ററിൽ നിന്നും പുറത്തിത്തിറങ്ങിയ വിദ്യാർത്ഥികളെ ആണ് പുറത്തുനിന്നും എത്തിയവർ മർദ്ദിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വിദ്യാർത്ഥികൾ വയലിലും, റോഡിലുമായി ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ആണ് ഇന്ന് നടന്നത്.

സ്കൂളിൽ വെച്ചു നടന്ന ചെറിയ സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു റോഡിലും വയലിലുമായി ഇന്നലെ നടന്ന സംഘട്ടനം. ഇന്നലത്തെ സംഭവത്തിൻ്റെ തുടർച്ചയായാണ് ഇന്നും സംഘർഷമുണ്ടായത്. മർദ്ദനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹലിന് പരുക്കേറ്റു. ഷഹലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം നടക്കുന്ന സമയത്ത് സമീപമുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിക്കും മർദ്ദനമേറ്റതായാണ് വിവരം. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

error: Content is protected !!