
Web Desk
ഇടുക്കി ശാന്തന്‍പാറയില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര് കൂടി കസ്റ്റഡിയില്‍. പൂപ്പാറ സ്വദേശികളായ പ്രതികളെ തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ പിടിയിലായ രണ്ടുപേരുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. ഇതോടെ പിടിയിലായവരുടെ ആകെ എണ്ണം ഏഴായി.
പെണ്‍കുട്ടിയുടെ സുഹൃത്ത് കൂടിയായ 22 കാരനാണ് പ്രതികളിലൊരാള്‍. സംഭവത്തിന് ശേഷം രണ്ട് പേര് തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് ആദ്യം തന്നെ വിവരം ലഭിച്ചിരുന്നു. ഇവരെയാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ അറസ്റ്റിലായവരില്‍ കൗമാരപ്രായക്കാരായ രണ്ട് പേരുമുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.