തൃക്കാക്കരയിൽ വോട്ട് രേഖപ്പെടുത്തി താരങ്ങൾ

Web Desk

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് നടൻ മമ്മൂട്ടി. പൊന്നുരുന്നി എൽപി സ്കൂളിലെത്തിയാണ് അദ്ദേഹം തന്റെ വോട്ട് രേഖപ്പെടുത്തിയത്. നിർമ്മാതാവ് ആന്റോ ജോസഫ് മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു. ബൂത്തിലുണ്ടായിരുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫുമായി സംസാരിച്ച ശേഷമാണ് താരം ഇവിടെനിന്ന് മടങ്ങിയത്. മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തിയതോടെ പോളിങ് ബൂത്തില്‍ ആളുകള്‍ തടിച്ചുകൂടി. സീനിയര്‍ സിറ്റിസണ്‍ ആയതിനാൽ ക്യൂ നില്‍ക്കാതെയാണ് മമ്മൂട്ടി വോട്ട് ചെയ്തത്. മണ്ഡലത്തിലെ എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോ​ഗിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. നേരത്തെ നടൻ ഹരിശ്രീ അശോകൻ, നടി അന്ന ബെൻ, നടൻ ലാൽ, രഞ്ജി പണിക്കർ തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു.

error: Content is protected !!