
Web Desk
സിപിഎം പ്രവർത്തകരുടെ മർദനത്തിൽ പരുക്കേറ്റ ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി.കെ.ദീപു (38) ആണ് മരിച്ചത്. ശനിയാഴ്ച നടന്ന ലൈറ്റ് അണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് ദീപുവിനെ സിപിഎം പ്രവർത്തകർ മർദിച്ചത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്ദുൽ റഹ്മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ എന്നിവരാണ് അറസ്റ്റിലായത്.