അട്ടപ്പാടി ചുരത്തില്‍ ഡിസംബർ 31 വരെ ഗതാഗത നിരോധനം

Web Desk

അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഒന്‍പതാം വളവില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിരോധനം. ഇന്ന് മുതല്‍ ഈ മാസം 31 വരെ ഗതാഗത നിരോധനം തുടരും. ആംബുലന്‍സുകളെ മാത്രം ഈ സമയം കടത്തിവിടും.
തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ 31ന് വൈകിട്ട് ആറ് വരെയാണ് വാഹനങ്ങള്‍ക്ക് ചുരം റോഡില്‍ നിരോധനമുള്ളത്. മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് നവീകരണമാണ് നടക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി റോഡില്‍ ഇന്റര്‍ലോക്ക് ഇടും. ആംബുലന്‍സിനൊപ്പം പൊലീസ് വാഹനങ്ങളും ഫയര്‍ഫോഴ്‌സ് വാഹനങ്ങളും ചുരം േറാഡ് വഴി കടത്തിവിടും.

error: Content is protected !!