എറണാകുളത്ത് നിന്ന് കാണാതായ വിദ്യാർത്ഥികൾ പുലർച്ചെ വർക്കലയിലെത്തിയതായി ടവർ ലൊക്കേഷൻ

Web Desk

എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളെ ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ എത്തിയതായി ടവർ ലൊക്കേഷൻ രേഖകൾ. അയ്യമ്പിള്ളി സ്വദേശികളായ സഹാേദരങ്ങളെയാണ് ഇന്നലെ മുതൽ കാണാതായത്. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പൊലീസില്‍ പരാതി നല്‍കിയത്. അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. ഇതില്‍ അഞ്ജനയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു.

error: Content is protected !!