കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത 3 കുട്ടികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു

newsdesk

ചെന്നൈ :ഊറപ്പാക്കത്ത് ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്.

മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍. ട്രാക്കിന് അടുത്ത് തന്നെയാണ് ബന്ധുവീട്. ഇവിടെ വച്ച് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് തട്ടിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

error: Content is protected !!
%d bloggers like this: