അതിരൂക്ഷ ഗതാഗത കുരുകൊഴിഞ്ഞ് താമരശ്ശേരി ചുരം

newsdesk

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ രണ്ട് ദിവസമായി തുടർന്ന വന്‍ ഗതാഗത കുരുക്ക് ഒഴിഞ്ഞു തുടങ്ങി.ഞായറാഴ്ച വൈകീട്ട് തുടങ്ങിയ ഗതാഗത കുരുക്ക് രണ്ട് ദിവസം തുടർന്നതുകൊണ്ട് അവധിയാഘോഷിക്കാനെത്തിയ വിനോദ യാത്രക്കാരും വയനാട് നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന രോഗികളുമായെത്തിയ ആംബുലൻസുകളും ചുരത്തില്‍ കുടുങ്ങിയിരുന്നു ഇതേ തുടർന്ന് ചുരത്തിനു മുകളിൽ വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീര നീണ്ടനിര രൂപപ്പെട്ടു.

അവധി ദിനങ്ങളായതിനാൽ ശനിയാഴ്ച വൈകിട്ടു മുതൽ ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു എന്നാൽ ഇത് നിയന്ത്രണ വിധേയമായതോടെ 22ന് രാവിലെയോടെ ചുരത്തിൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയായി. പോലീസും ട്രാഫിക് ഉദ്യോഗസ്ഥരും ചേർന്ന് വാഹനങ്ങൾ മാറ്റിത്തുടങ്ങിയതോടെ രൂക്ഷമായ തിരക്കൊഴിഞ്ഞു.എങ്കിലും അമിതഭാരം കയറ്റിയ വാഹനങ്ങൾക്കു ചുരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം നടപ്പായില്ല .ചുരത്തിലെ യാത്രയിൽ തകരാറിലാകുന്ന വാഹനങ്ങൾ നീക്കാൻ ക്രെയിൻ സൗകര്യമില്ല.ഇതൊക്കെ തന്നെ വീണ്ടും വലിയ ഗതാഗത കുരുക്ക് വീണ്ടും സൃഷ്ടിക്കുമെന്നാണ് ജനങ്ങൾ പറയുന്നത്.

സമീപകാലത്തായി ചുരത്തിലുണ്ടായ ഏറ്റവും വലിയ ഗതാഗതക്കുരുക്കാണ്
ചുരത്തിൽ ഗതാഗതക്കുരുക്കില്ലാത്ത ഒരു ദിവസം പോലുമില്ലെന്നതാണു സ്ഥിതി. വിദേശത്തേക്കും മറ്റും പോകുന്നവർ ഗതാഗതക്കുരുക്ക് മറികടക്കാൻ നേരത്തേ പോകേണ്ട സാഹചര്യമാണ്. . ദിവസേന ക്വാറി ഉൽപന്നങ്ങളുമായി ടിപ്പർ ലോറികൾ ചുരം കയറി വയനാട്ടിലേക്കെത്തുന്നുണ്ട്. ഇത്തരം ലോറികളാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്നു യാത്രക്കാർ പറയുന്നു.

error: Content is protected !!