തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിന്റെ അക്കാദമിക് കലണ്ടർ ജില്ലാ കലക്റ്റർ പ്രകാശനം ചെയ്തു

മുക്കം : ഒരു വർഷത്തെ അക്കാദമിക് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിന്റെ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്തു . കോഴിക്കോട് ജില്ലാ കലക്റ്റർ സ്നേഹിൽ ഐ എ എസ് സ്കൂളിൾ കലണ്ടർ വിദ്യർത്ഥികൾക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത് .

കോഴിക്കോട് കളക്ടറേറ്റിൽ കളക്ടറുടെ ചേമ്പറിൽ വെച്ചായിരുന്നു കലണ്ടറിന്റെ പ്രകാശനം നടന്നത് .സ്കൂൾ പ്രധാനാധ്യാപിക ഷെറീന ബി ,പി ടി എ പ്രസിഡന്റ് വൈ.പി അഷ്‌റഫ് ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,സ്കൂൾ ലീഡർ അജ്നാസ് പി പി , വിദ്യാർത്ഥികളായ ഷിഫ യു ,ഇഷ ഫാത്തിമ കെ കെ ,റന ഫാത്തിമ ഒ എന്നിവർ പങ്കെടുത്തു .തുടർന്ന് സ്കൂളിലെ എല്ലാ കുട്ടികൾക്കും അദ്ധ്യാപകരുടെ നേതൃത്വത്തിൽ കലണ്ടർ വിതരണം ചെയ്തു .

സ്കൂളിൽ ഒരു വര്ഷം നടന്ന കലാകായിക അക്കാദമിക് പ്രവർത്തനങ്ങൾ മുഴുവനും ഉൾപ്പെടുത്തിയ കലണ്ടർ ആണ് ഇറക്കിയത് .ഒരു സർക്കാർ സ്കൂൾ ഇത്തരത്തിൽ ഒരു സമ്പൂർണ്ണ കലണ്ടർ ഇറക്കിയത് അഭിന്ദർഹമാണെന്നു കലക്റ്റർ പറഞ്ഞു .മുഴുവൻ വിദ്യാർത്ഥികൾകളുടെയും അധ്യാപകരുടെയും ,പി ടി എ അംഗങ്ങളുടെയും സ്കൂളിൽ നടന്ന മുഴുവൻ ചടങ്ങുകളുടെയും അക്കാദമിക്ക് പ്രവർത്തനങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ കലണ്ടർ വിദ്യാർത്ഥികൾക്ക് പുറമെ പ്രദേശത്തെ വ്യാപാര സഥാപനങ്ങൾക്കും വിതരണം ചെയ്യുമെന്ന് പി ടി എ പ്രസിഡന്റ് വൈ പി അഷ്‌റഫ് പറഞ്ഞു കഴിഞ്ഞ വർഷവും ഇത്തരത്തിൽ കലണ്ടർ ഇറക്കിയത് വലിയ ശ്രദ്ധനേടിയിരുന്നു .

error: Content is protected !!