
newsdesk
ഒരു നാട് മുഴുവൻ പങ്കെടുക്കുന്ന തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ മെഗാ ഓണസദ്യക്ക് തലേ ദിവസം രാത്രി തന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. വിഭവ സമൃദ്ധമായ സദ്യക്ക് വിഭവങ്ങൾ തയ്യാറാക്കാനുള്ള പച്ചക്കറികൾ മുറിക്കാനും മറ്റുമായി രക്ഷിതാക്കൾ നേരം പുലരുന്നതുവരെ കൈമെയ് മറന്നു അദ്ധ്വാനിച്ചു. ഉച്ചയായപ്പോഴേക്കും ആളുകൾ കൂട്ടമായി വന്നു തുടങ്ങി. പൂർവ്വ അദ്ധ്യാപകർ ,പൂർവ്വ വിദ്യാർഥികൾ ,രക്ഷിതാക്കൾ ,പഞ്ചായത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികൾ , വ്യാപാരികൾ തുടങ്ങി ജാതി മത ഭേദമന്യേ നാടിന്റെ നാനാ ഭാഗത്തു നിന്നും ആളുകൾ എത്തി ഓണസദ്യയിൽ പങ്കാളികളയി . പി ടി എ യുടെ നേതൃത്വത്തിൽ ആണ് ഇത്തരത്തിൽ മറ്റെവിടെയും കാണാത്ത മാതൃകയിൽ ഒരു നാട് മുഴുവൻ പങ്കെടുക്കുന്ന ഓണസദ്യ ഒരുക്കിയത് .പായസമടക്കം 12 വിഭവങ്ങൾ ആണ് സദ്യയിൽ ഒരുക്കിയിരുന്നത് .സമീപ പ്രദേശത്തെവിടേയും ഇത്തരത്തിൽ കണ്ടിട്ടില്ലെന്നും എല്ലാവര്ഷവും സ്കൂൾ എത്തി ഓണസദ്യ കഴിക്കാറുണ്ടെന്നും വ്യാപാരികൾ പറയുന്നു
പി ടി എ അംഗങ്ങൾ സമാഹരിച്ച വിഭവങ്ങൾ ഉപയോഗിച്ച് പി ടി എ അംഗങ്ങൾ തന്നെയാണ് സദ്യ ഉണ്ടാക്കിയത് . തൂശനിലയിട്ടു ക്രമപ്രകാരം ഭക്ഷണം വിളമ്പാൻ കേരളീയ വസ്ത്രമണിഞ്ഞു മങ്കമാരും മുന്നിൽ നിന്ന്. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ ജന പങ്കാളിത്തം കൂടുതൽ ആണെന്നും തിരക്കില്ലാതാക്കാൻ ഇലയിൽ സദ്യ വിളമ്പുന്നതിനോടൊപ്പം ബുഫെ സംവിധാനവും ഒരുക്കിയിരുന്നതായി പ്രധാനാദ്ധ്യാപിക ബി ഷെറീന പറഞ്ഞു
സംഘാടന മികവ് കൊണ്ട് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ പി ടി എ ഒരുക്കിയ ഓണസദ്യ. പി ടി എ പ്രസിഡന്റ് വൈ പി അഷ്‌റഫ് ,എസ് എം സി ചെയർമാൻ സോജൻ മാത്യു ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് തുടങ്ങിയവരുടെ നേതൃത്വത്തിൽ മറ്റു പി ടി എ അംഗങ്ങളുടെ സഹകരണത്തോടെയാണ് മെഗാ ഓണസദ്യഒരുക്കിയത്.