വിദ്യാർത്ഥികൾക്ക് വേറിട്ട യാത്രയയപ്പ് ഒരുക്കി തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ പി ടി എ അംഗങ്ങളും അധ്യാപകരും

തോട്ടുമുക്കം : വിദ്യാർത്ഥികൾക്ക് വേറിട്ട യാത്രയയപ്പ് ഒരുക്കി തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ പി ടി എ അംഗങ്ങളും അധ്യാപകരും ഈ അധ്യയന വർഷം കഴിഞ്ഞു സ്കൂളിൽ നിന്നും പോകുമ്പോൾ വിദ്യാർത്ഥികളുടെ മനസിൽ സ്കൂളിനെ കുറിച്ചു നല്ല ഓർമ്മകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആണ് യാത്രയയപ്പ് വ്യസ്ത്യസ്തമാക്കിയത് .
വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയും വിവിധ കളികളും സമ്മാനങ്ങളുമൊരുക്കിയുമാണ് തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ പി ടി എ അംഗങ്ങളും അധ്യാപകരും കുട്ടികളെ യാത്രയാക്കിയത് .

എൽ കെ ജി മുതൽ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു . സ്കൂൾ വിട്ട് പോകുമ്പോൾ നല്ല ഓർമ്മകൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പതിവിൽ നിന്നും വ്യത്യസ്തമായ ഇത്തരത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചത് എന്നു പ്രധാനാധ്യാപിക ഷെറീന ബി പറഞു

പി ടി എ പ്രസിഡന്റ് വൈ പി അശ്റഫ് ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,എസ എം സി ചെയർമാൻ സോജൻ മാത്യു ,സ്റ്റാഫ് സെക്രട്ടറി ഹണി ടീച്ചർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി .

error: Content is protected !!