
newsdesk
മുക്കം : സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കെ പ്രകൃതി ദുരന്തത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ മൂന്നു വിദ്യാർത്ഥികളുടെ ഓർമക്കായി 11 വർഷമായി റിപ്പബ്ലിക് ദിനത്തിൽ ഉപജില്ലാ തലത്തിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു ഒരു സർക്കാർ വിദ്യാലയം .
കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിൽ തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളാണ് ഇത്തരത്തിൽ മാതൃക പ്രവർത്തനം നടത്തിയത് .
തോട്ടുമുക്കം ഗവ : യു പി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കെ പ്രകൃതി ദുരന്തത്തിൽ
അകാലത്തിൽ പൊലിഞ്ഞുപോയ വിദ്യാർത്ഥികളായ ശറഫുദ്ധീൻ, സച്ചിൻ ബിജു, മുഹമ്മദ് റഫ്സൽ, എന്നിവരുടെ ഓർമ്മക്കായി സ്കൂളിന്റെ പി ടി എ കമ്മറ്റിയും അധ്യാപകരും ചേർന്നു എല്ലാ വർഷവും റിപ്ലബ്ലിക് ദിനത്തിൽ മുക്കം ഉപജില്ലയിലെ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 11 വര്ഷം പിന്നിടുന്നു .
എല്ലാവർഷവും ജനുവരി 26 നു റിപ്പബ്ലിക് ദിനത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത് .
തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ SKUPS കൊടിയത്തൂർ വിജയികളായി .
മുക്കം ഉപജില്ലയിലെ 14 സ്കൂൾ ടീമുകൾ പങ്കെടുത്ത മത്സരത്തിന്റെ ഫൈനലിൽ GUPS മണാശ്ശേരിയെ പെനാൽട്ടി ഷൂട്ട് ഔട്ടിലൂടെയാണ് കൊടിയത്തൂർ പരാജയപ്പെടുത്തിയത് .സീസൺ 11 ന്റെ ഉത്ഘാടനം മുൻ സന്തോഷ് ട്രോഫി കാപ്റ്റൻ ജസീർ കാരണത് കിക്ക് ഓഫ് ചെയ്തു ഉൽഘടനം നിർവഹിച്ചു.പ്രധാനാധ്യാപിക ഷെറീന ബി അധ്യക്ഷയായി .
സ്കൂളിൽ നിന്നും പൊലിഞ്ഞു പോയ വിദ്യാർത്ഥികളുടെ പേരിൽ ഇത്തരത്തിൽ 11 വർഷമായി ടൂർണമെന്റ് സംഘടിപ്പിച്ചത് മാതൃകപരമാണെന്നും അതിലൂടെ നിരവധി പ്രതിഭകളെ കണ്ടത്താൻ കഴിയുമെന്നും ജസീർ പറഞ്ഞുവിജയികൾക്ക് കൊടിയത്തൂർ പഞ്ചായത് പ്രസിഡന്റ് ദിവ്യ ഷിബു ,സ്കൂൾ SMC ചെയർമാൻ സോജൻ മാത്യു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .
പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,ബാബു വടക്കുംമുറി എന്നിവർ സംസാരിച്ചു .കായികാധ്യാപകൻ പ്രതീപ് ,സതീഷ് വടക്കുമുറി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി .