
NEWSDESK
താമരശ്ശേരി: താമരശ്ശേരി ചുരം ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയതിനെ തുടർന്നു ഗതാഗത തടസ്സം. വാഹനങ്ങളുടെ നീണ്ട നിര രണ്ടാം വളവു വരെ എത്തി.
വാഹനങ്ങൾ ഒരുവശത്തു കൂടി കടന്നുപോവുകയാണ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയത്. രാവിലെ 5.45 ഓടെയാണ് കുരുക്ക് രൂക്ഷമായത്.
സ്ഥലത്ത് ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. താമരശ്ശേരി ചുരം കയറുന്നവര്‍ വെള്ളവും ലഘുഭക്ഷണവും വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനു ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.