യുവതിയെ വീട് കയറി ആക്രമിച്ച പ്രതി അറസ്റ്റിൽ

വിഴിഞ്ഞം: വിവാഹാലോചന നടത്തിയത് താല്പര്യമില്ലന്നറിയിച്ച യുവതിയെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പയറ്റുവിള പുലിയൂർ കോണം ആർ.എസ്.ബി ഹൗസിൽ പീലി ബിനു എന്നു വിളിക്കുന്ന ബിനു (35) വിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച യുവതിയുടെ തേരിവിളയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞും ശല്യം ചെയ്യുന്നുവെന്ന പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നേരത്തെയും നിരവധി കേസിലെ പ്രതിയാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

error: Content is protected !!