
Web Desk
തൊടുപുഴ മങ്ങാട്ടുകവലയിൽ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളും പിടിയിൽ. തൊടുപുഴ സ്വദേശികളായ ബിനു, നിപുൻ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞാറാഴ്ച്ചയാണ് മങ്ങാട്ടുകവലയിലെ ഹോട്ടൽ മുബാറക്കിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദ്ദനം ഏറ്റത്. അസം സ്വദേശി നൂർഷെഹീനെയാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ മൂന്ന് അംഗം സംഘം മർദിച്ച് അവശനാക്കിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പാർസൽ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് എന്ന് കടയുടമ പറയുന്നു. ആയുധമുപയോഗിച്ചായിരുന്നു ആക്രമണം. പരാതി നൽകാൻ ഒരുങ്ങിയ നൂർഷെഹീനെ പ്രതികളയ ബിനു, ഹരി എന്നിവർ ആശുപത്രിയിൽവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇക്കാരണത്താലാണ് പരാതി നൽകാതെ ഇരുന്നത് എന്നും കടയുടമ ടി ബി സക്കീർ വ്യക്തമാക്കി.
മർദ്ദന വിവരം അറിഞ്ഞിട്ടും പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. തലയ്ക്ക് ഉൾപ്പടെ ഗുരുതരമായി പരുക്കേറ്റ നൂർ ഷെഹീൻ സ്വാകര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.