മുക്കത്ത് വീട്ടുവളപ്പിൽ നിന്ന് 50 കിലോയിലധികം തൂക്കമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

മുക്കം: മാമ്പൊയിലിൽ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി 50 കിലോയിലധികം ഭാരമുള്ള കൂറ്റൻ പെരുമ്പാമ്പ്. മാമ്പൊയിൽ സ്വദേശി സന്തോഷിന്റെ വീട്ടുവളപ്പിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അംഗീകൃത സ്നേക്ക് റെസ്ക്യൂ വളണ്ടിയർ ബാബു വെള്ളങ്ങൻ സ്ഥലത്തെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.

ജനവാസമേഖലയായതിനാൽ പാമ്പിനെ കണ്ടത് നാട്ടുകാരിൽ ഏറെ ആശങ്ക പരത്തിയിരുന്നു.ഏറെ പ്രയത്നത്തിനൊടുവിലാണ് വലിയ ഭാരമുള്ള ഈ പാമ്പിനെ പിടിക്കാൻ കഴിഞ്ഞത്.

പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറുമെന്നും, തുടർന്ന് വനപാലകർ ഇതിനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്നും റെസ്ക്യൂ വളണ്ടിയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!