
newsdesk
മുക്കം : റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മരണപ്പെട്ട അരീക്കോട് സ്വദേശി മൂന്ന് വയസ്സുകാരന്റെ ശവസംസ്‌കാരം ഇന്ന് നടക്കും . അരീക്കോട് പൂവത്തിക്കൽ സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് (3) ആണ് മരിച്ചത്.
.
ഊർങ്ങാട്ടരി പഞ്ചായത്തിലെ കോന്നൂർകണ്ടിയിലുള്ള ‘കൊക്കോ വില്ല’ റിസോർട്ടിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കീഴപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോർട്ട്. കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയ കുടുംബം ഇന്നലെ മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്.
കുട്ടിയെ പൂളിൽ വീണ നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.