തിരുവമ്പാടി മേലെ പൊന്നാംങ്കയത്ത് കാട്ടാന ശല്യം അതിരൂക്ഷം: കൃഷിയിടം സന്ദർശിച്ച കർഷക കോൺഗ്രസ് അടിയന്തര നടപടി ആവശ്യപ്പെട്ടു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മേലെ പൊന്നാങ്കയം കാടോത്തിമല ഭാഗത്ത്‌ കാട്ടാന ശല്യം അതിരൂക്ഷം. നിത്യേന കാട്ടാന വീട്ടുമുറ്റത്തും, കൃഷിയിടങ്ങളിലും എത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നു.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജുഷ് മാത്യുവിന്റെ നേതൃത്വത്തിൽ കർഷക കോൺഗ്രസ് നേതാക്കൾ കാട്ടാന നശിപ്പിച്ച കൃഷിയിടം സന്ദർശിച്ചുകൊണ്ട് കാട്ടാനയെ തുരത്തുന്നതിന് അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

സ്ഥലം എംഎൽഎ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് വേണ്ടി പ്രതികരിക്കുന്നില്ലെന്നും, അവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും,കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥഅവസാനിപ്പിക്കണമെന്നും
മലയോരമേഖലയിലെ വനത്തോട് ചേർന്ന് കിടക്കുന്ന കൃഷിക്കാരെയും കൃഷിയിടങ്ങളെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തി, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന വിളകൾക്ക് ലഭിക്കുന്ന നാമമാത്രമായ തുക വർദ്ധിപ്പിക്കണമെന്നും മാജുഷ് മാത്യു ആവശ്യപ്പെട്ടു.
പുത്തൻപുരയിൽ ഷാജി, ഗോപിനാഥൻ പുത്തൻപുരയിൽ, മുരിങ്ങയിൽ മൈക്കിൾ, മണിക്കൊമ്പേൽ ജോസുകുട്ടി, മോഹനൻ പുളിയാനിപ്പുഴ, അശോകൻ പുതുപ്പറമ്പിൽ, പ്രവീൺ പതാലിയിൽ,അനിൽ പുതുപ്പറമ്പിൽ എന്നീ കർഷകരുടെ വാഴ, തെങ്ങ്,കമുങ്,ജാതി, കൊക്കോ, കപ്പ തുടങ്ങിയ കൃഷിയെല്ലാം വ്യാപകമായി കാട്ടാന നശിപ്പിച്ചു. മുരിങ്ങയിൽ മൈക്കിളിന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ രാത്രിയിലും കാട്ടാന എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ,സംസ്ഥാന ജനറൽ സെക്രട്ടറി ബോസ്സ് ജേക്കബ്,വൈസ് പ്രസിഡണ്ട് ദേവസ്യ ചൊള്ളാമഠം,നിയോജക മണ്ഡലം പ്രസിഡണ്ട് തമ്പി പറകണ്ടത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, യുഡിഎഫ് ചെയർമാൻ റ്റി ജെ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ,ടോമി കൊന്നക്കൽ,സാബു അവന്നൂർ,ലൈജു അരീപ്പറമ്പിൽ,ബൂത്ത് പ്രസിഡണ്ട് മാരായ സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ, വാർഡ് പ്രസിഡണ്ട് മാത്തുക്കുട്ടി പുളിക്കൽ, ബിനു പുതുപറമ്പിൽ,സജി കണ്ണന്താനം, ഷാനിൽ മുരിങ്ങയിൽ തുടങ്ങിയവരാണ് കർഷക കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കാട്ടാന നശിപ്പിച്ച കൃഷിയിടം സന്ദർശിച്ചത്

error: Content is protected !!