
newsdesk
തിരുവമ്പാടി : മലയോരമേഖലയിലെ പ്രഥമ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായ തിരുവമ്പാടി ലിസ ഹോസ്പിറ്റലിന്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് പുതിയ ബ്ലോക്കിന്റെ ഉൽഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു.
പരിപാടിയിൽ .ലിസ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ പി എം മത്തായി അധ്യക്ഷത വഹിച്ചു . ഡയറക്ടർ ഡോക്ടർ ജെന്നി മാത്യു സ്വാഗതം പറഞ്ഞു ,ഫാദർ തോമസ് നാഗപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി ,പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ , മലബാർ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോക്ടർ മിലി മോനി , മെഡിക്കൽ സുപ്പീരിനെന്റന്റ് ഡോക്ടർ അരുൺ മാത്യു എന്നിവർ എന്നിവർ സംസാരിച്ചു ,ഡയറക്ടർ പ്രവീൺ മാത്യു നന്ദി അറിയിച്ചു .
1973ൽ തിരുവമ്പാടിയിൽ രണ്ടു മുറികളിൽ മാത്രമായി തുടങ്ങിയ ക്ലിനിക് ,പിന്നീട് 1975 ൽ 10 ബെഡുകളോടെ തുടക്കം കുറിചു . കാലക്രമേണ ലിസ ഹോസ്പിറ്റൽ തിരുവമ്പാടിക്കൊപ്പം വളർന്നു ,മലയോര ജനതയുടെ മനസ്സുകളിലേക്ക് ,കരുതലും കാരുണ്യവും കറകളഞ്ഞ സമർപ്പണവുമായി നാടിൻറെ നന്മക്കൊപ്പം തുടർച്ചയുമായി വൈദ്യശാസ്ത്രത്തിന്റെ പരിധികളില്ലാത്ത ലോകത്ത് ഒരുമിച്ചു യാത്ര ചെയ്തു .
ഇന്ന് വിവിധ ഡിപ്പാർട്മെന്റുകളും ആധുനിക സൗകര്യങ്ങളുമായി മലയോര മേഖലയിലെ പ്രഥമ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി നാടിന്റെ അഭിമാനമായി ലിസ മാറിയിരിക്കുകയാണ് .25 ആം ബാച്ച് ആരംഭിക്കുന്ന നഴ്സിംഗ് സ്കൂളും ഹോസ്പിറ്റലിന് മികവ് കൂട്ടുകയാണ് എന്നും ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു .