ഇരുവഴിഞ്ഞിപുഴയിലെ കുറുങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരണപ്പെട്ടു

മുക്കം: ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ മുക്കം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ പുഴയിൽ നിന്ന് കണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമശ്ശേരി നടുകിൽ സ്വദേശി ശാലോം വീട്ടിൽ സുജില്‍ വിൽസന്റെ മകൻ അനുഗ്രഹാണ് (17) മരണപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ആനക്കാംപൊയിൽ മാവാതുക്കൽ കുറുങ്കയത്ത് ആണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കയത്തിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആണ് കയത്തിൽ നിന്ന് യുവാവിനെ കണ്ടെത്തിയത്. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്.

error: Content is protected !!