NEWSDESK
മുക്കം : ആറു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം ആണ് ഇന്നലെ കണ്ടെത്തിയത് . തിരുവമ്പാടി തമ്പലമണ്ണ പുത്തൻപുരക്കൽ പി.വി ചന്ദ്രനെ(67)ന്റേതാണ് മരിച്ച നിലയിൽ കണ്ടെത്തിയ മൃതശരീരം .അഴകിയ നിലയിൽ ആയിരുന്നു മൃതദേഹം തൂങ്ങികിടന്നിരുന്നത് .ഈ മാസം ആറാം തീയതി മുതൽ ഇയാളെ കാണാതാവുകയും ബന്ധുക്കൾ തിരുവമ്പാടി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് തിരുവമ്പാടി പോലീസ് അന്വേഷണം നടത്തുന്നതിന് ഇടെ ആണ് ഇയാളെ ഇന്നലെ രണ്ടു മണിയോടുകൂടി കാരശ്ശേരി പയ്യടി പറമ്പിൽ കൊല്ലേറ്റയിൽ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ തൊട്ടടുത്ത വീട്ടുകാർകണ്ടെത്തിയത്. മൃതദേഹം മുക്കം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി