
newsdesk
മുക്കം : ഇരുവഞ്ഞിപ്പുഴയിൽ വർദ്ധിച്ചുവരുന്ന നീർനായ ആക്രമണത്തിനെതിരെ പഠനം നടത്തി സാധ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനായി കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരായ ഡോ. പി ബാലകൃഷ്ണൻ, ഡോക്ടർ പി. രാജൻ എന്നിവയുടെ നേതൃത്വത്തിൽ ഇരുവഞ്ഞിപ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. കവിത ടീച്ചർ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. അബ്ദുൽ അക്ബർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ ടോം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഹമ്മദ് കുട്ടി പൂളക്കതൊടി, കസ്നാ ഹമീദ്, പ്രേമ ടീച്ചർ, മെമ്പർമാരായ കെ.വി നിയാസ്, എസ് എ നാസർ, എം. പി ജുമൈല, ടി പി ഷറഫുദ്ദീൻ, സി ടി യൂസഫ്, എൻ കെ അൻവർ, എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പി.കെ.സി മുഹമ്മദ്, സെക്രട്ടറി പി.കെ ഫൈസൽ, അബ്ദുറഹിമാൻ കക്കാട്, പി.കെ . നെസറുള്ള എന്നിവർ സംഘത്തോടൊപ്പം കടവുകൾ സഞ്ചരിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്തു.